
പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന് (68) അന്തരിച്ചു. ഏറെ നാളായി അസുഖങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടുമുതല്‍ ഞായറാഴ്ച ഉച്ചവരെ ചെന്നൈയിലെ വലസാരവാക്കത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പോരൂര്‍ ശ്മശാനത്തില്‍ സംസ്കാരം നടത്തും.
ഛായാഗ്രാഹകനായാണ് വേലു പ്രഭാകരന് സിനിമാ ജീവിതം ആരംഭിച്ചത്. 1 കാതല്‍ കഥൈ ആണ് വേലു പ്രഭാകരന്റെ ശ്രദ്ധേയ സിനിമ. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വളരെ വൈകിയാണ് ചിത്രം റിലീസ് ചെയ്തത്. 2019 മുതല്‍ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 20 ചിത്രങ്ങളില്‍ വേഷമിട്ടുണ്ട്. 989-ല്‍ സ്വതന്ത്രസംവിധായകനായി. 2017 വരെ 11-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
നടിയും സംവിധായകയുമായ ജയദേവിയാണ് ആദ്യഭാര്യ. പിന്നീട് വാഹമോചനത്തിന് ശേഷം 2017-ല്‍ നടി ഷേര്‍ളി ദാസിനെ വിവാഹംചെയ്തു.