ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ തമിഴ് താരം കതിർ

','

' ); } ?>

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നടൻ കതിർ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രമായ “ഐ ആം ഗെയിം” ന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ദുൽഖർ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് തിരക്കിലാണുള്ളത്. അതിന്റെ ഷെഡ്യൂൾ പൂർത്തിയാകുന്ന സമയത്ത് ‘ഐ ആം ഗെയിം’യുടെ സെറ്റിൽ അദ്ദേഹം ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ചിത്രം ഒരു മിസ്റ്ററി-ആക്ഷൻ-ഫാന്റസി ഗണിയിൽപ്പെടുന്നതായി സംവിധായകൻ നഹാസ് ഹിദായത്ത് വ്യക്തമാക്കിയിരുന്നു.

പതിനാലോളം തമിഴ് ചിത്രങ്ങളിലും ഒരു വെബ് സീരീസിലും വേഷമിട്ടിട്ടുള്ള കതിരിന്റെ ശ്രദ്ധേയമായ വേഷങ്ങൾ വിക്രം വേദ, പരിയേറും പെരുമാൾ, ബിഗിൽ എന്നീ ചിത്രങ്ങളിലേതാണ്. ആമസോൺ പ്രൈം വെബ് സീരിസ് ആയ സുഴലിലെ നായക വേഷത്തിലൂടെയും കതിർ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ എന്നിവർ വേഷമിടുന്ന “ഐ ആം ഗെയിം” ആക്ഷന് പ്രാധാന്യം ഉള്ള ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ഒരുക്കുന്നത്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി.

സംഗീതസംവിധായകൻ ജേക്സ് ബിജോയ്, ദുൽഖറിനെ ആരാധകർ ആഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രമാകും ‘ഐ ആം ഗെയിം’ എന്നും വ്യക്തമാക്കി. “ഒരു സ്പോർട്സ്-ആക്ഷൻ-ഫാന്റസി ചിത്രമാണ്. നഹാസ് ഒരു സിനിമയ്ക്ക് എടുക്കുന്ന പ്രയത്നത്തിൽ ഞാൻ വിശ്വസിക്കുന്നു. സ്ക്രിപ്റ്റ്, പാട്ട്, പോസ്റ്റർ എല്ലാറ്റിലും അതിന്റെ തെളിവ് കാണാം. ദുൽഖറെ ആവേശത്തോടെയും ശക്തമായ ഒരു റോളിലും കാണാൻ സാധിക്കും,” എന്നായിരുന്നു ജേക്സിന്റെ പ്രതികരണം. നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ്. എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ രോഹിത് ചന്ദ്രശേഖർ എന്നിവരാണ്. ഗാനരചന മനു മഞ്ജിത്തും വിനായക് ശശികുമാറുമാണ് നിർവഹിക്കുന്നത്.

ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും ഭാഗമാകുന്നുണ്ട്. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്.പിസാസ്, തുപ്പരിവാലൻ, അന്ജാതെ, ചിത്തിരം പേസുതേടി, ഒനായും ആട്ടിൻകുട്ടിയും തുടങ്ങി ഒമ്പതോളം ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള മിഷ്കിൻ, പതിനേഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. സൂപ്പർ ഡീലക്സ്, മാവീരൻ, ലിയോ, ഡ്രാഗൺ എന്നിവയാണ് അതിലെ പ്രധാന ചിത്രങ്ങൾ. ദുൽഖർ സൽമാൻ, ആന്റണി വർഗീസ് എന്നിവർക്കൊപ്പം മിഷ്‌കിനും ഐ ആം ഗെയിമിൽ അഭിനയിക്കുന്നു.
ഐ ആം ഗെയിം’മിന്റെ ഭാഗമായി നടൻ ആന്റണി വർഗീസും സിനിമയിൽ ഉണ്ടെന്ന് സിനിമയുടെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയിമിന് വലിയ ഹൈപ്പുമുണ്ട്.