തമന്ന നായികയാകുന്ന ഒഡെല 2 വരുന്നു , കാശിയില്‍ ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

2022 ല്‍ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ ഒഡെല റെയില്‍വേ സ്റ്റേഷന്‍ ബ്രഹ്‌മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയില്‍ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കഥ കൊണ്ടും മികച്ച അഭിനേതാക്കളും ടെക്നീഷ്യന്‍സ് കൊണ്ടും സമ്പന്നമാവുകയാണ്.

ഒഡെല 2ല്‍ തമന്ന ഭാട്ടിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രം മറ്റ് ഭാഷകളിലും റിലീസിനായി ഒരുങ്ങുകയാണ്. മധു ക്രിയേഷന്‍സിന്റെയും സമ്പത് നന്ദി ടീം വര്‍ക്‌സിന്റെ ബാനറില്‍ ഡി മധു, സമ്പത് നന്ദി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അശോക് തേജ സംവിധാനം ചെയ്യുന്നു.

കാശിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിക്കും. ദുഷ്ട ശക്തികളില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് സിനിമ സംസാരിക്കുന്നത്.

ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ശിവ ഭഗവാന്റെ തൃശൂലം ആണ് പോസ്റ്ററില്‍ കാണപ്പെടുന്നത്. ആത്മീയമായ ഒരു പോസ്റ്ററാണ് വൈറലാകുന്നത്.

ഹെബാ പട്ടെലും വശിഷ്ട എന്‍ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ വിഎഫ്എക്സ് പ്രധാനമായി മാറും. മികച്ച ടെക്നീഷ്യന്‍സ് ഉള്‍പ്പെടെ ഒഡെല 2ല്‍ ഭാഗമാകും. യുവ, നാഗ മഹേഷ്, വംശി, ഗഗന്‍ വിഹാരി, സുരേന്ദര്‍ റെഡ്ഢി, ഭുപാല്‍, പൂജ റെഡി എന്നിവരാണ് മറ്റ് താരങ്ങള്‍..ക്യാമറ – സൗന്ദര്‍ രാജന്‍ എസ്, മ്യുസിക്ക് – അജനീഷ് ലോക്‌നാഥ്, ആര്‍ട്ട് ഡയറക്ടര്‍ – രാജീവ് നായര്‍ , പി ആര്‍ ഒ – ശബരി