‘എ ആർ റഹ്‌മാൻ ആളാക്കെ മാറിപ്പോയി ഇപ്പോൾ കണ്ടാൽ സൂര്യയെ പോലെയുണ്ട്’; സൂര്യയ്ക്ക് നൽകിയത് എ ആർ റഹ്മാന്റെ പേരുള്ള ഫലകം

','

' ); } ?>

തമിഴ് നാട് സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ദാന ചടങ്ങിൽ നടൻ സൂര്യക്ക് സമ്മാനിച്ചത് ആർ റഹ്മാന്റെ പേരെഴുതിയ ഫലകം. കഴിഞ്ഞ ദിവസം നടന്ന 2016 മുതൽ 2022 വരെയുള്ള ആറ് വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലാണ് സംഭവം. വേദിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അവാർഡ് വാങ്ങി നോക്കിയ സൂര്യ അപ്പോൾ തന്നെ സദസിലിരുന്ന റഹ്‌മാന് നേരെ കൈ ചൂണ്ടി ‘ഇത് താങ്കളുടേതെന്ന്’ പറയുന്നത് വീഡിയോയില്‍ കാണാനാകും. സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയ സൂര്യ അവാര്‍ഡ് ഫലകം റഹ്‌മാനെ കാണിക്കുന്നതും ഇത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ തന്നെ ഭാരവാഹികളെ വിമർശിച്ചും, ട്രോളിയും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘എ ആർ റഹ്‌മാൻ ആളാക്കെ മാറിപ്പോയി ഇപ്പോൾ കണ്ടാൽ സൂര്യയെ പോലെയുണ്ട്’ എന്നാണ് ട്രോളുകൾ. ‘വായിക്കാൻ അറിയുന്ന ആരും ഇല്ലേ അവിടെ എന്നും’ തമിഴ്നാട് ഗവൺമെന്റിനെ കളിയാക്കി കൊണ്ടുള്ള ട്രോളുകളും എത്തുന്നുണ്ട്. ഇത്രയും അവാർഡുകൾ ഒന്നിച്ച് കൊടുക്കുമ്പോൾ ആർക്കായാലും തെറ്റ് പറ്റുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതിനിടയിൽ സൂര്യയ്ക്ക് അവാർഡ് ലഭിച്ചതിൽ ആശംസകളും ഒരുകൂട്ടം പങ്കുവെക്കുന്നുണ്ട്.

അതേസമയം മലയാളി നടിമാരിൽ നിരവധിപേർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഉർവശി, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോമോൾ ജോസ്, നയൻ‌താര, കീർത്തി സുരേഷ് തുടങ്ങിയവരാണ് അവാർഡിന് അർഹമായത്.