ഹാപ്പി ബര്‍ത്ത്‌ഡേ സൂര്യ

','

' ); } ?>

നടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക് ഇന്ന് 44ാം പിറന്നാള്‍. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്. നേര്‍ക്കു നേര്‍ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയില്‍ ഉറപ്പിക്കാനായത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു.

1975 ചെന്നൈയിലാണ് സൂര്യയുടെ ജനനം. ശിവകുമാറിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൂത്തമകനാണ് അദ്ദേഹം. പദ്മ സേശദ്രി ബാല ഭവന്‍ സ്‌കൂള്‍, ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിനു ശേഷം ലയോള കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടി. സൂര്യക്ക് രണ്ട് സഹോദരങ്ങള്‍ ഉണ്ട്. അതില്‍ സഹോദരന്‍ കാര്‍ത്തി പ്രശസ്ത സിനിമാ താരമാണ്. സഹോദരി വൃന്ദ.

1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേര്‍ക്ക് നേര്‍ എന്ന ചിത്രത്തില്‍ നടന്‍ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്‌സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു. 2005 ല്‍ ഗജിനി എന്ന ചിത്രം തമിഴ് നാട്ടില്‍ മുഴുവനും ഒരു വന്‍വിജയം നേടിയ ചിത്രമായിരുന്നു. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിര്‍മ്മാണ കമ്പനി തുടങ്ങി. 2006 ല്‍ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതല്‍ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു. നന്ദ, പിതാമകന്‍, ആറ്, പേരഴകന്‍, ഗജിനി, കാക്ക കാക്ക, ആയുത എഴുത്ത്, വാരണം ആയിരം, സിങ്കം തുടങ്ങിയവ സൂര്യയുടെ വന്‍ വിജയം നേടിയ ചിത്രങ്ങളാണ്. മൂന്ന് തവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കി. ദിയ, ദേവ് എന്നിവരാണ് സൂര്യയുടെയും ജ്യോതികയുടെയും മക്കള്‍.