
സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഒടിടി വിവരങ്ങൾ പുറത്ത്. ഒടിടി റൈറ്റ്സ് വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റുകളാണ് റിപ്പോർട് പുറത്തു വിട്ടിരിക്കുന്നത്. റൈറ്റ്സ് വിറ്റത് 85 കോടിക്കാണെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളുമുണ്ട്.
ലക്കി ഭാസ്കര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി മമിത ബൈജുവാണ് ചിത്രത്തിലെ നായിക. സൂര്യ 46 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമ ഒരു ഹാപ്പി ഫാമിലി ചിത്രമായിരിക്കുമെന്ന് സംവിധായകൻ നേരത്തെ സൂചിപ്പിച്ചിരുന്നു.
കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വന്ന “റെട്രോയാണ്” സൂര്യയുടെ ഒടുവിലിറങ്ങിയ ചിത്രം. പൂജ ഹെഗ്ഡെയായിരുന്നു നായിക.
ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു. റെട്രോയ്ക്ക് മുമ്പെത്തിയ സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നെങ്കിലും ബജറ്റ് പരിഗണിക്കുമ്പോള്‍ വൻ വിജയമാകാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.