കാന്താര ഷൂട്ടിങ്ങിനിടെ മരണപ്പെട്ട നിജുവിന്റെ കുടുംബത്തിന് ധനസഹായവുമായി സുരേഷ് ഗോപി

','

' ); } ?>

കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെട്ട മലയാളി മിമിക്രി കലാകാരൻ നിജുവിന്റെ കുടുംബത്തിന് ധന സഹായം നൽകി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ “മാ”സെക്രട്ടറി കലാഭവൻ ഷാ ജോൺ, എക്സിക്യൂട്ടീവ് മെമ്പർ സലിം എന്നിവർ ചേർന്നാണ് തുക കൈമാറിയത്. ഒരു ലക്ഷം രൂപയാണ് സുരേഷ് ​ഗോപി നൽകിയിരിക്കുന്നത്.

ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ വച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ജൂണില്‍ ആയിരുന്നു നിജുവിന്‍റെ മരണ വിവരം പുറത്തുവന്നത്. 43 വയസായിരുന്നു. കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമായിരുന്നു ഇത് .