സുരേഷ് ഗോപി ഇടപെട്ടു; അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ചു

','

' ); } ?>

പാലാ പോളിടെക്‌നിക് കോളേജിന് സമീപം അപകടഭീഷണിയായി നിലകൊണ്ട ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ മാറ്റിസ്ഥാപിച്ചു.

‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ ഷൂട്ടിംഗിനായി കോളേജിലെത്തിയ സമയത്താണ് പോസ്റ്റ് തകർന്നുവീഴാൻ സാധ്യതയുള്ള നിലയിലാണെന്ന് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിദ്യാര്‍ഥികളും സ്റ്റാഫും കടന്നുപോകുന്ന പ്രധാന വഴി തന്നെയായിരുന്നു പോസ്റ്റ് നിലനിന്നത്. കോളേജ് പ്രിന്‍സിപ്പാളുമായി സംസാരിച്ച സുരേഷ് ഗോപി, തുടര്‍ന്ന് വൈദ്യുതമന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും കെഎസ്ഇബി ചെയര്‍മാനെയും നേരിട്ട് ബന്ധപ്പെട്ട് കാര്യത്തില്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.

ഇടപെടലിന് പിന്നാലെ കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും അപകടഭീഷണിയായ പോസ്റ്റ് മാറ്റിയിടുകയും ചെയ്തു.