‘സൂപ്പര്‍ ഡിലക്‌സ്’ ഉടന്‍ പ്രദര്‍ശനത്തിന് എത്തും

','

' ); } ?>

ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രം ‘സൂപ്പര്‍ ഡിലക്‌സ്’ ഉടന്‍ പ്രദര്‍ശനത്തിന് എത്തും. ഫഹദ് ഫാസില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തില്‍ സാമന്തയാണ് നായിക. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ത്യാഗരാജന്‍ കുമാരരാജ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ആരണ്യകാണ്ഡമാണ് ആദ്യ ചിത്രം.

ആന്തോളജി രൂപത്തിലൊരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഒരു ട്രാന്‍സ്‌ജെന്‍ഡറായാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ ശേഖര്‍ എന്നിവരും തിരക്കഥയൊരുക്കാന്‍ സംവിധായകനെ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്യാഗരാജന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. യുവന്‍ശങ്കര്‍രാജ സംഗീതമൊരുക്കും.