സൂപ്പര്‍ ഡീലക്‌സ് ഇന്ന് തിയേറ്ററുകളിലേക്ക്…

','

' ); } ?>

ഫഹദ് ഫാസില്‍, വിജയ് സേതുപതി, രമ്യാ കൃഷ്ണന്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സൂപ്പര്‍ ഡീലക്‌സ് ഇന്ന് തിയേറ്ററുകളിലേക്ക്.. വേലക്കാരന്‍ എന്ന തമിഴ് ചിത്രത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഫഹദ് തമിഴില്‍ ഒരു വേഷവുമായെത്തിയത്. ചിത്രത്തില്‍ ഫഹദിനൊപ്പം വിജയ് സേതുപതിയും രമ്യാ കൃഷ്ണനും ഒന്നിക്കുമ്പോള്‍ ഒരു മികച്ച ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായാണ് വിജയ് സേതുപതിയെത്തുന്നത്.

ഏറെ നിരൂപക പ്രശംസ നേടുന്നതിനോടൊപ്പം കൊമേര്‍ഷ്യല്‍ വിജയം നേടിയ ആരണ്യ കാണ്ഡം എന്ന ചിത്രത്തിന്റെ സംവിധായകനായ ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ഒരു വ്യത്യസ്ത ക്രൈം ത്രില്ലറിനപ്പുറത്തേക്ക് തമിഴ് സിനിമയുടെ എല്ലാ സത്തും ഒപ്പം ആറ്റിക്കുറുക്കിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സിന്റെ പ്രിവ്യൂ ഷോ കണ്ടതിന് ശേഷം എഴുത്തുകാരനായ നളന്‍ കുമാരസ്വാമി അഭിപ്രായപ്പെട്ടിരുന്നു.

‘വേലക്കാരന്‍’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘സൂപ്പര്‍ ഡീലക്‌സ്’. ശിവകാര്‍ത്തികേയനൊപ്പം വില്ലന്‍ വേഷത്തിലാണ് ഫഹദ് ‘വേലക്കാര’നില്‍ എത്തിയത്. ഫഹദ് പ്രധാന വേഷത്തില്‍ എത്തുന്നത് കൊണ്ട് തന്നെ ‘സൂപ്പര്‍ ഡീലക്‌സ്’, തമിഴ് നാട് റിലീസിനോപ്പം തന്നെ കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. രണ്ട് സിനിമാ മേഖലയിലേയും ഏറ്റവും പ്രഗല്‍ഭരായ രണ്ട് നടന്മാര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ‘സൂപ്പര്‍ ഡീലക്‌സി’ന്റെ ആദ്യ ഷെഡ്യൂള്‍ തനിക്കേറെ പരിഭ്രാന്തി സമ്മാനിച്ചിരുന്നുവെന്ന് വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സാധാരണ രണ്ടു മൂന്നു ദിവസം കൊണ്ട് ഓരോ ചിത്രത്തിലെയും കഥാപാത്രമായി മാറാന്‍ തനിക്ക് സാധിക്കാറുണ്ടെങ്കിലും ‘സൂപ്പര്‍ ഡീലക്‌സി’ലെ അഭിനയം അത്ര ഈസി ആയിരുന്നില്ലെന്നും സേതുപതി പറഞ്ഞു. നടി രമ്യ കൃഷ്ണനും ഒരു വ്യത്യസ്ത കഥാപാത്രവുമായെത്തുന്നത്. ലീല എന്ന ഒരു പോണ്‍സ്റ്റാറായാണ് രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ എത്തുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രമോഷന്‍ വീഡിയോകളും നേരത്തെ ഏറെ പ്രശംസ നേടിയിരുന്നു. വ്യത്യസ്ത താരനിരയുമായി കഥ അണിനിരക്കുന്ന ചിത്രത്തില്‍ തമിഴ് സംവിധായകനായ മിഷ്‌കിനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നത് ചിത്രത്തിന് ഭീക്ഷണിയാണെങ്കിലും ഒരു വ്യത്യസ്ത കാസ്റ്റും കഥയുമായെത്തുന്ന ചിത്രം തിയേറ്ററുകളില്‍ നല്ലൊരു ഓളം സൃഷ്ടിക്കുമെന്ന് തന്നെ സൂചനകള്‍..