വഞ്ചനക്കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടിസ് നല്‍കിയതിന് ശേഷമായിരിക്കണം അറസ്റ്റ് ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ക്രൈം ബ്രാഞ്ചിന് നടിയെ ചോദ്യം ചെയ്യാം.സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിലാണ് ക്രൈം ബ്രാഞ്ച് സണ്ണി ലിയോണിനെതിരെ കേസെടുത്തത് .
അങ്കമാലിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും താരം പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് സണ്ണി ലിയോണിനെതിരെ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് കേരളത്തില്‍ അവധി ആഘോഷത്തിനെത്തിയ നടി സണ്ണി ലിയോണിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അഞ്ച് തവണ പരിപാടി മാറ്റിവെച്ചുവെന്നും, സംഘാടകരുടേ വീഴ്ച കൊണ്ടാണ് പരിപാടിയില്‍ നിന്നും വിട്ടു നിന്നതെന്നും സണ്ണി ലിയോണ്‍ പൊലീസിന് മൊഴി നല്‍കി. പരിപാടി സംഘടിപ്പിക്കുകയാണെങ്കില്‍ പങ്കെടുക്കുവാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.