ഹലാല്‍ ലൗ സ്റ്റോറി ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറങ്ങി. ‘സുന്ദരനായവനെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. ഷഹബാസ് അമന്‍ ആണ് ഗാനം പാടിയതും ഗാനരചയിതാവും,വരികള്‍ ഒരുക്കിയത് മുഹ്സിന്‍ പരാരി.
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാല്‍ ലൗ സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്ന ആശിം എന്നിവര്‍ചേര്‍ന്നാണ്. പ്രധാന കഥാപാത്രങ്ങളായ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജോ ജോര്‍ജ്, ഗ്രേസ് ആന്റണി എന്നിവരോടൊപ്പം മറ്റു കഥാപാത്രങ്ങളായി പാര്‍വതി തിരുവോത്തു, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ എന്നിവരും പ്രമുഖ റോളുകളില്‍ എത്തുന്നു.
ഇന്ത്യയിലും മറ്റ് 200 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉള്ള പ്രൈം അംഗങ്ങള്‍ക്ക് 2020 ഒക്ടോബര്‍ 15 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രമായി ഹലാല്‍ ലൗ സ്‌റ്റോറി കാണാന്‍ സാധിക്കും.