
“ബിഗ്ബോസിൽ അനുമോളുടെ കയ്യിൽ ഉണ്ടായിരുന്ന പ്ലാച്ചി പാവ ചാത്തൻ സേവയ്ക്ക് ഉപയോഗിക്കുന്ന പാവയാണെന്ന് തുറന്നു പറഞ്ഞ് വിഷ്ണു മായാ സേവകൻ സുജിത് ആശാൻ. ബിഗ്ബോസിന്റെ സമ്മതത്തോടും, അറിവോടും കൂടെ ബിഗ്ബോസിൽ ചാത്തൻ സേവ നടക്കുന്നുണ്ടെന്ന് സുജിത്ത് പറഞ്ഞു. കൂടാതെ ഇത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞാൽ തനിക്കെതിരെ കൊട്ടേഷൻ വരുമെന്നും, തന്നെ ഉപദ്രവിക്കാൻ മുൻ ബിഗ്ബോസ് വിജയ് അഖിൽ മാരാർ അത്തരത്തിൽ കൊട്ടേഷൻ നൽകിയിട്ടുണ്ടായിരുന്നെന്നും സുജിത് കൂട്ടിച്ചേർത്തു. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുജിത്തിന്റെ തുറന്നു പറച്ചിൽ.
“അനുമോൾടെ കയ്യിലുള്ള പ്ലാച്ചി പാവ ഒരു സാധാരണ പാവയല്ല. കൂടോത്രം ചെയ്ത പാവയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ, അത് കൂടോത്രത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പാവയാണ്. അതിന്റെ ചുണ്ടും, മുഖവും ഒക്കെ കണ്ടാൽ നമുക്ക് മനസ്സിലാകും. അല്ലെങ്കിൽ പിന്നെ വലിച്ചെറിഞ്ഞതിനെ തിരിച്ചു കൊടുത്തത് എന്തിനാണ്. ലോണെടുത്ത് അവർ വാങ്ങി കൊണ്ട് പോയ സാധനങ്ങളോ, വസ്ത്രങ്ങൾ പോലും അവർക്ക് കൊടുത്തിട്ടില്ല. രക്ഷാപരമായി അവർ ഉപയോഗിക്കുന്ന ഒന്നും തന്നെ അതിനകത്തേക്ക് കയറ്റി വിട്ടിട്ടുമില്ല. എന്നിട്ടും ഈ പാവയെ മാത്രം എങ്ങനെ അതിനകത്തേക്ക് കയറ്റി വിട്ടു?.” സുജിത്ത് പറഞ്ഞു.
“ഇതൊക്കെ ബിഗ്ബോസിന്റെ അറിവോട് കൂടിയാണ്. ബിഗ്ബോസിന്റെ അകത്തുള്ള ഓരോ വസ്തുക്കളിലും ബ്ലാക്ക് മാജിക്കിന്റേതായിട്ടുള്ള കാര്യങ്ങളുണ്ട്. അതിന്റെ അകത്ത് നിന്നും തകിടുകളും, സാധനങ്ങളും ഞാൻ വേണമെങ്കിൽ തെളിവോട് കൂടെ എടുത്ത് തരാം. ചാത്തൻ സേവയുമായിട്ട് ബന്ധമുള്ള കാര്യങ്ങളൊക്കെ ബിഗ്ബോസിലുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞാൽ എനിക്ക് കൊട്ടേഷൻ വരും. ഇതിനു മുന്നേ അഖിൽമാരാരെ കുറിച്ച് പറഞ്ഞപ്പോൾ അയാൾ എന്നെ ഉപദ്രവിക്കാൻ എഴുപത്തി അയ്യായിരം രൂപയുടെ കൊട്ടേഷൻ ഏൽപ്പിച്ചിരുന്നു. അയാളുടെ നെഞ്ചിൽ പച്ച കുത്തിയ ചിഹ്നത്തെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു അത്”. സുജിത്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബിഗ്ബോസ് സീസൺ 7 മലയാളം വിന്നറെ പ്രഖ്യാപിച്ചത്. ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ “അനുമോളായിരുന്നു” ഇപ്രാവിശ്യത്തെ വിന്നർ. സീസൺ 4-ൽ കപ്പുയർത്തിയ ദിൽഷക്കു ശേഷം ബിഗ്ബോസ് ടൈറ്റിൽ വിന്നറാകുന്ന വനിത എന്ന പ്രത്യേകതയും അനുമോൾക്കുണ്ട്.