മക്കളെ… നിങ്ങളെ ഇന്ന് രക്ഷിച്ചവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല, നിങ്ങളുടെ പാര്‍ട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല..ഇത് കണ്ടു വളരു

','

' ); } ?>

ദുരന്തഭൂമിയായി മാറിയ വയനാടിനു വേണ്ടി പ്രാര്‍ഥിച്ച് ഗായിക സുജാത മോഹന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മുണ്ടക്കൈയില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിച്ചുകൊണ്ടുപോകുന്ന രക്ഷാപ്രവര്‍ത്തകരുടെ ഹൃദയം തൊടും ചിത്രം പങ്കിട്ടുകൊണ്ടാണ് സുജാതയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. സിനിമാ സംഗീതരംഗത്തെ നിരവധി പ്രമുഖരാണ് വയനാട് ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയത്.

 

മക്കളെ… നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല… നിങ്ങളുടെ ആരുമല്ല…. ഇത് കണ്ടു നിങ്ങള്‍ വളരുക….. നിങ്ങളുടെ സഹജീവികളെ സ്‌നേഹിച്ചു നിങ്ങള്‍ വളരുക…. നിങ്ങള്‍ വളരുമ്പോള്‍ ആരാകാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ പറയണം, ഡോക്ടര്‍ ആവണം എന്‍ജിനീയര്‍ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യന്‍’ ആവണമെന്ന്. വയനാടിനൊപ്പം, പ്രാര്‍ഥനകളോടെ.