ഡബ്ല്യുസിസി ഉന്നയിക്കുന്നത്  ബാലിശമായ ആരോപണങ്ങള്‍- നടി സുഹാസിനി

','

' ); } ?>

ഡബ്ല്യുസിസിക്കെതിരെ പ്രതികരിച്ച് പ്രമുഖ തെന്നിന്ത്യന്‍ നടി സുഹാസിനി. ഡബ്ല്യുസിസി ഉന്നയിക്കുന്നത് വെറും ബാലിശമായ ആരോപണങ്ങള്‍ മാത്രമാണെന്നും ലോകം മുഴുവന്‍ ആരാധിക്കുന്ന മോഹന്‍ലാലിനെ ഇത്തരം അനാവശ്യ ആരോപണങ്ങളില്‍ വലിച്ചിഴക്കരുതെന്നാണ് സുഹാസിനി പറയുന്നത്.താന്‍ മനസ്സിലാക്കിയ ഇടത്തോളം മലയാള ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മാത്രമേ മോഹന്‍ലാല്‍ ശ്രമിച്ചിട്ടുള്ളൂ. നടിമാര്‍ എന്നു വിളിച്ചു, പേരുകള്‍ പറഞ്ഞില്ല തുടങ്ങിയ ബാലിശമായ ആരോപണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.

പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന മോഹന്‍ലാലിനെ തന്നെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴച്ച് മനപൂര്‍വ്വം വിവാദം ഉണ്ടാക്കുന്ന രീതി ശരിയല്ലെന്നും സുഹാസിനി പറയുന്നു. ഒരു നടിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്നതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് സുഹാസിനി പറയുന്നു.ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏവരും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുമെന്നും സുഹാസിനി വ്യക്തമാക്കി.