വൈറലായി മരക്കാര്‍ ലൊക്കേഷന്‍ ദൃശ്യങ്ങള്‍.. കന്നഡ താരം കിച്ച സുദീപ് ചിത്രത്തിലുണ്ടെന്ന് സൂചനകള്‍..

','

' ); } ?>

പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഷൂട്ടില്‍ ലൊക്കേഷനില്‍ നിന്ന് പുറത്തു വരുന്ന ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അന്യഭാഷ നടന്മാരും ഉണ്ടെന്ന് റിപ്പോട്ടുകളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി മരക്കാര്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത് കന്നഡ നടന്‍ കിച്ച സുദീപാണ്. താരവും പ്രിയദര്‍ശനും ഉള്‍പ്പെടുന്ന ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഹൈദരാബാദ് റാമോജി സിറ്റിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണവും നടക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. ഊട്ടി, രാമേശ്വരം എന്നിവയാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.