“‘അമ്മ’യെ എഎംഎംഎ എന്ന് വിളിക്കുന്നത് നിർത്തൂ, ഞാന്‍ ഒരു ഫോണ്‍ കോള്‍ അകലത്തിലുണ്ട്”; ശ്വേതാ മേനോൻ

','

' ); } ?>

താരസംഘടനയായ ‘അമ്മ’യെ എഎംഎംഎ എന്ന് വിളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട് നടിയും സംഘടനാ പ്രസിഡന്റുമായ ശ്വേത മേനോന്‍. അമ്മ പ്രസിഡന്റ് എന്ന നിലയില്‍ ജനങ്ങളോടുള്ള സന്ദേശമെന്താണെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇതേ കുറിച്ച് സംസാരിച്ചത്.

“അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നത് നിര്‍ത്തൂ. ഇടയില്‍ ഫുള്‍ സ്റ്റോപ്പ് നല്‍കികൊണ്ടല്ല ഞങ്ങള്‍ പോലും സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമ്മ എന്നാണ് ആ വാക്കിന് അര്‍ത്ഥം. അതിനിടയില്‍ കുത്തുകള്‍ ഇടരുത്”, ശ്വേത മേനോന്‍ പറഞ്ഞു.

” ഈ വിഷയത്തെ ഗൗരവമായി കാണണം. അമ്മ എന്നതൊരു വികാരമാണ്. ഇടയ്ക്ക് കുത്തുകളിട്ടുകൊണ്ട് ആ വികാരത്തെ ഇല്ലാതാക്കരുത്. പിന്നെ അമ്മയിലെ അംഗങ്ങളോട് പറയാനുള്ളത്, ഇത് ഞാന്‍ പ്രസിഡന്റ് എന്ന നിലയിലാണ് പറയുന്നത്. മുന്നിലേക്ക് കടന്ന് വന്ന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയൂ. ഞാന്‍ ഒരു ഫോണ്‍ കോള്‍ അകലത്തിലുണ്ട്. ഞാന്‍ നിങ്ങളുടെ ആളാണ്”, ശ്വേത കൂട്ടിച്ചേര്‍ത്തു.