സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റത്തിന് തുടക്കം കുറിച്ച് സ്താനാർത്തി ശ്രീക്കുട്ടൻ; ലക്ഷ്യം നിറവേറിയെന്ന് സംവിധായകൻ

','

' ); } ?>

സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിച്ച് മലയാള സിനിമ സ്താനാർത്തി ശ്രീക്കുട്ടൻ’. ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ അർദ്ധവൃത്താകൃതിയിൽ സീറ്റുകളിട്ട് അധ്യാപകൻ നടുക്ക് നിൽക്കുന്ന രീതിയിൽ കുട്ടികൾ തന്നെ ക്ലാസ് റൂം ക്രമീകരിക്കുന്ന സംഭവമാണ് വിവിധ സംസ്ഥാനത്തിലെ സ്കൂളുകളടക്കം ഏറ്റെടുത്തിരിക്കുന്നത്. നവാഗതനായ വിനേഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കേരളത്തിന് പുറത്ത് തമിഴ്നാട്, ബംഗാൾ പഞ്ചാബ്, ഹൈദ്രബാദ്, ഗുജറാത്ത്, തെലങ്കാനയിലെ മറ്റു ചില സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളുകളിൽ ക്ലാസ്സ്‌റൂം ക്രമീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ വിനേഷ് വിശ്വനാഥ് തന്നെയാണ് ഈ കാര്യം തുറന്നു പറഞ്ഞത്.

“തീയറ്ററിൽ സിനിമ റിലീസ് ചെയ്തിട്ട് കിട്ടാതെ പോയ പ്രേക്ഷക ശ്രദ്ധ ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ കിട്ടി. ഇന്ത്യയെമ്പാടുമുള്ള സ്കൂളുകളിൽ സിനിമയുടെ സ്വാധീനം കൊണ്ട് മാറ്റങ്ങൾ സൃഷ്ടിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ ലക്ഷ്യം നിറവേറിയ സന്തോഷമുണ്ട്”. വിനേഷ് വിശ്വനാഥൻ പറഞ്ഞു.

കുറഞ്ഞ ബജറ്റിൽ എടുത്ത ചിത്രത്തിന് തിയറ്ററിൽ അധികം ശ്രദ്ധ ലഭിക്കാതെ പോയെങ്കിലും ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഒരു ഏഴാം ക്ലാസ്സുകാരൻ നേരിട്ട അവഗണനകളുടെ വേദനയിലും അമർഷത്തിലും നിന്നുണ്ടായ സമരമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്.