അജു വര്‍ഗീസിനെ പറ്റിച്ച പിള്ളേര്‍ ,ശ്രദ്ധേയമായി ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ ചില്‍ഡ്രന്‍സ് ഡേ വീഡിയോ

','

' ); } ?>

നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’.ബഡ്ജറ്റ് ലാബിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ കഥയാണ് ഏറെ ഹൃദവും രസകരവുമായ രീതിയില്‍ അണിയറക്കാര്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കുന്നത്.

അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നി മുന്‍നിര താരങ്ങള്‍ക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഓഡിഷനിലൂടെയാണ് ഈ കുട്ടികളെ കണ്ടെത്തിയത്. ചില്‍ഡ്രന്‍സ് ഡേ പ്രമാണിച്ചു പുറത്ത് വന്ന സ്താനാര്‍ത്തി ശ്രീക്കുട്ടനിലെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറല്‍ ആകുകയാണ്. അജു വര്‍ഗീസും കുട്ടികളായ ശ്രീരംഗ് ഷൈന്‍, അഭിനവ് എന്നിവരും അഭിനയിച്ച വീഡിയോ രസകരമായിയാണ് ഒരുക്കിയിട്ടുള്ളത്.ചിത്രത്തില്‍ ശ്രീക്കുട്ടന്‍, അമ്പാടി എന്നി രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഈ കുട്ടികളാണ്.

ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, കണ്ണന്‍ നായര്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന്‍ നായര്‍, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുള്ള താരങ്ങള്‍. മുരളി കൃഷ്ണന്‍, ആനന്ദ് മന്‍മഥന്‍, സംവിധായകന്‍ വിനേഷ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപ് .വി. ശൈലജ ഛായാഗ്രഹണവും കൈലാഷ്. എസ്. ഭവന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഗാനങ്ങള്‍ ഒരുക്കിയത് പി എസ് ജയഹരിയാണ്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. കലാസംവിധാനം അനീഷ് ഗോപാല്‍, മേക്കപ്പ് രതീഷ് പുല്‍പ്പള്ളി, കോസ്റ്റ്യും ഡിസൈന്‍ ബ്യൂസി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ദര്‍ശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍സ് ദേവിക, ചേതന്‍, കോസ്റ്റും – ബുസി ബേബി ജോണ്‍, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ് -അനന്തകൃഷ്ണന്‍, ആല്‍വിന്‍ മാര്‍ഷല്‍, കൃഷ്ണപ്രസാദ്,സ്റ്റില്‍സ് – ആഷിക് ബാബു മാര്‍ക്കറ്റിംഗ് – എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, വാര്‍ത്താപ്രചരണം – ജിനു അനില്‍കുമാര്‍