വെബിനാറില്‍ റിലയന്‍സ് എന്‍ര്‍ടൈന്‍മിന്റ്‌സിന്റെ സി.ഇ.ഒ ശിബലാശിഷ് സര്‍ക്കാറുമായി സംസാരിക്കവെയാണ് സംവിധായകന്‍ മണിരത്‌നം സമകാലിക സാഹചര്യങ്ങളെ അതിജീവിക്കേണ്ടതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. കോവിഡ് ഭീതിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സിനിമ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ വരും കാലത്ത് താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സംവിധായകന്‍ മണിരത്‌നം പറഞ്ഞു.
”സിനിമാവ്യവസായം പഴയ പോലെയാകുന്നത് വരെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം പ്രതിഫലം കുറയ്ക്കണം. അല്ലെങ്കില്‍ ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ മുന്‍പോട്ട് വരില്ല. തിയേറ്ററില്‍ ആളുകള്‍ വന്നെങ്കില്‍ മാത്രമേ ബിഗ് ബജറ്റ് സിനിമകളുടെ മുതല്‍ മുടക്ക് തിരിച്ചു പിടിക്കാനാകൂ. തിയേറ്ററുകളില്‍ തുറന്നാലും ജനങ്ങള്‍ പേടികൂടാതെ വന്നു തുടങ്ങാന്‍ പിന്നെയും സമയമെടുക്കും. സര്‍ക്കാരും സിനിമയ്ക്ക് സഹായവുമായി മുന്നോട്ട് വരണം.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചെറിയ സിനിമകള്‍ക്ക് അനുഗ്രഹമാണ്. എന്നിരുന്നാലും തിയേറ്റര്‍ അനുഭവം അവിടെ നിന്ന് ലഭിക്കില്ല. മധ്യവര്‍ഗ കുടുംബാംഗങ്ങളും സ്ത്രീകളുമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളെ കൂടുതലും ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ തിയേറ്ററുകളില്‍ വരുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.”
മണിരത്‌നം ഇപ്പോള്‍ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തേക്കുറിച്ചും അദ്ദേഹം പറഞ്ഞു.
”പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം പാതി വഴിയിലാണ്. പത്താം നൂറ്റാണ്ടാണ് കഥാ പശ്ചാത്തലം. ആ സിനിമയ്ക്ക് വലിയ ആള്‍ക്കൂട്ടം ആവശ്യമാണ്. അതെങ്ങനെ പൂര്‍ത്തിയാക്കുമെന്ന് എനിക്കറിയില്ല. എന്തു തന്നെ സംഭവിച്ചാലും ഞാനത് ചെയ്തിരിക്കും. സമയം എടുക്കുമെന്നറിയാം. കോവിഡ് പശ്ചാത്തലത്തില്‍ സിനിമാസെറ്റുകളില്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്” മണിരത്‌നം കൂട്ടിച്ചേര്‍ത്തു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി.
വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് പൊന്നിയിന്‍ സെല്‍വനിലെ താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും. മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം എ.ആര്‍ റഹ്മാന്‍, ഛായാഗ്രഹണം രവി വര്‍മന്‍, കലാസംവിധാനം തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, സംഘട്ടനംശ്യാം കൗശല്‍, വസ്ത്രാലങ്കാരം ഏക്ത ലഖാനി, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, പി.ആര്‍.ഒ ജോണ്‍സണ്‍. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.