ഭീം ആയി ജൂനിയര്‍ എന്‍ടിആര്‍, രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ഫസ്റ്റ് ലുക്ക്

','

' ); } ?>

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ്’ആര്‍ആര്‍ആര്‍’.സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ‘ആര്‍ആര്‍ആര്‍’ പറയുന്നത്. ചിത്രത്തില്‍ ഭീം കഥാപാത്രമായി വേഷമിടുന്നത് ജൂനിയര്‍ എന്‍ടിആര്‍ ആണ്. ഭീംമിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

ചിത്രത്തില്‍ അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാംചരണ്‍ ആണ് തന്റെ സഹോദരനായെത്തുന്ന കോമരം ഭീം എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്ന ശബ്ദത്തോടുകൂടിയുളള ഭീംമിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തു വന്നിരിക്കുന്നത്.

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ‘രുധിരം രണം രൗദ്രം’ എന്നാണ് ടൈറ്റിലിന്റെ പൂര്‍ണ്ണരൂപം.

തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുന്നത്.