ഇന്ത്യ ന്യൂസ് സംഘടിപ്പിക്കുന്ന വുമണ്‍ അച്ചീവേഴ്‌സ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്‌സ് എന്ന
ചടങ്ങില്‍ അവാര്‍ഡ് ജേതാവായി ശ്രുതി ഹാസന്‍ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച്ച ദില്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ സ്ത്രീവ്യക്തിത്വങ്ങള്‍ അവരവരുടെ
സാന്നിധ്യങ്ങളറിയിച്ചു. സിനിമാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ശ്രുതി അവാര്‍ഡിനായി അര്‍ഹയായത്. താന്‍ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച സമയത്ത് അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും അഭിനയിച്ച സിനിമകളെക്കുറിച്ചും ശ്രുതി സംസാരിച്ചു.
”എന്റെ അച്ഛനാണ് എന്റെ ഏറ്റവും വലിയ പ്രചോദനം.” സമൂഹത്തില്‍ നിന്നും മോശമായ അനുഭവങ്ങള്‍ ലഭിച്ചവര്‍ക്കായുള്ള ഒരു പ്രധാനപ്പെട്ട മൂവ്‌മെന്റാണ് മി ടൂ വെന്നും താനതിനെ പിന്തുണക്കുന്നുവെന്നും ശ്രുതി തന്നോടൊത്തുള്ള സംഭാഷണത്തില്‍ ഇന്ത്യ ന്യൂസിനോട് പറഞ്ഞു.
ഇന്‍ഗ്ലീഷിലെ തന്റെ ആദ്യ സംഗീത ആല്‍ഭം പുറത്തിറക്കാനുള്ള അണിയറപ്പ്രവര്‍ത്തനത്തിലാണ് താരം. പോണ്ടിച്ചേരി ലൂറ്റണന്റ് ജെനറലും സാമൂഹിക പ്രവര്‍ത്തകയുമായ കിരണ്‍ ബേദിയാണ് പരിപാടിയില്‍ അദ്ധ്യക്ഷയായി എത്തിയത്.