ചലച്ചിത്ര നടി ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകന് സിജു എസ് ബാവയാണ് വരന്. ശ്രിന്ദയുടെ രണ്ടാം വിവാഹമാണിത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവാഹ ചടങ്ങിന് സിനിമാ രംഗത്ത് നിന്നും നിരവധി പേരാണ് ആശംസയര്പ്പിച്ചിട്ടുള്ളത്.
പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്.
ഫഹദ് ഫാസിലിനെ നായകനാക്കി ‘ നാളെ ‘ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തിലുണ്ടായ വലിയ പ്രതിസന്ധി വിവാഹ മോചനമായിരുന്നുവെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ശ്രിന്ദ പറഞ്ഞിരുന്നു.അതില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത് മകന് അര്‍ഹാന്റെ സാന്നിദ്ധ്യമാണെന്നും നടി പറഞ്ഞിരുന്നു. ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു നടി മലയാളത്തില്‍ തുടങ്ങിയത്. തുടര്‍ന്ന് നായികയായും സഹനടിയായും ശ്രിന്ദ മലയാളത്തില്‍ തിളങ്ങി. 22 ഫീമെയില്‍ കോട്ടയം,അന്നയും റസൂലും, 1983, കുഞ്ഞിരാമായണം തുടങ്ങിയവ ശ്രിന്ദയുടെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.