ശ്രീനാഥ് ഭാസി ചിത്രം ‘പൊങ്കാല’ ഒക്ടോബർ 31ന്

','

' ); } ?>

ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പൊങ്കാല’ എന്ന ചിത്രം ഒക്ടോബർ മുപ്പത്തിയൊന്നിന് പ്രദർശനത്തിന്നെത്തും. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഹാർബറിൻ്റെ പശ്ചാത്തലത്തിലൂടെ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ മുഴുനീള ത്രില്ലർ ആക്ഷൻ, ജോണറിൽ അവതരിപ്പിക്കുകയാണ് ചിത്രം. ശ്രീനാഥ് ഭാസി നായകനാകുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്.

ഗ്ലോബൽ പിക്ചേർസ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബാബുരാജ്, യാമി സോന. അലൻസിയർ, സുധീർ കരമന, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാർട്ടിൻമുരുകൻ, സമ്പത്ത് റാം . രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം – രഞ്ജിൻ രാജ്. ഛായാഗ്രഹണം – ജാക്സൺ ജോൺസൺ. എഡിറ്റിംഗ്- കപിൽ കൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ – സെവൻ ആർട്സ് മോഹൻ.
വാഴൂർ ജോസ്.