പ്രിയ പ്രകാശ് വാര്യരുടെ പുതിയ ചിത്രം ശ്രീദേവി ബംഗ്ലാവ് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബോണി കപൂര്‍. ബോണി കപൂറിന്റെ അടുത്ത കുടുംബ സുഹൃത്താണ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരണവുമായി എത്തിയത്. സിനിമയ്‌ക്കെതിരെ നേരത്തേ ബോണി കപൂര്‍ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന അഭ്യൂഹങ്ങളായിരുന്നു ഇതിന് കാരണം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതലാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം. ഈ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നും ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.