ഗോവ ചലച്ചിത്ര മേളയില്‍ ശ്രീദേവിയെ ആദരിക്കും

','

' ); } ?>

ഇന്ത്യന്‍ സിനിമയുടെ ഭാവ സൗന്ദര്യമായ നടി ശ്രീദേവിയെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദരിക്കും. ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയ ശ്രീദേവിയുടെ ‘മാം’ എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും.മരണാനന്തര ബഹുമതിയായാണ് ശ്രീദേവിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. ശ്രീദേവി പ്രധാന വേഷത്തിലെത്തിയ അവസാന ചിത്രവും മാം ആയിരുന്നു.

കൂടാതെ ശശികപൂര്‍, കരുണാനിധി, കല്‍പ്പന ലജ്മി തുടങ്ങിയവര്‍ക്കും മേളയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നടന്‍ വിനോദ് ഖന്നയുടെ ചിത്രവും പ്രദര്‍ശിപ്പിക്കും. മരണാനന്തര ബഹുമതിയായി 2017ല്‍ രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ശശികപൂറിന്റെ വിജേതാ, കരുണാനിധിയുടെ തിരക്കഥയില്‍ എം.ജി.ആര്‍ പ്രധാന വേഷത്തിലെത്തിയ മലൈക്കള്ളന്‍(1954), കല്‍പ്പന ലജ്മി സംവിധാനം ചെയ്ത രുദാലി എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.