സിനിമ ചിത്രീകരണത്തിന് ഇടയില്‍ ശ്രീ വിദ്യ മുല്ലച്ചേരിക്ക് പരുക്കേറ്റ വാര്‍ത്തയാണ് പുറത്ത് വരുന്നത്, സിനിമ സീരിയല്‍ നടനും നിര്‍മാതാവുമായ ദിനേഷ് പണിക്കര്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. പരുക്ക് വകവെയ്ക്കാതെയാണ് താരം ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എസ്‌കേപ്പ് എന്ന ചിത്രത്തിനിടെയാണ് താര്തതിന് പരുക്കേറ്റത്. വിനോദ് കോവൂരും താര്തതിന്റെ ആത്മാര്‍ത്ഥതയെ പുകഴ്ത്തി രംഗത്തെത്തി. ചുരുങ്ങിയ സമയം കൊണ്ട് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയം ആയ താരമാണ് നടി ശ്രീ വിദ്യ മുല്ലച്ചേരി, മിനി സ്‌ക്രീനിന് പുറമെ ബിഗ് സ്‌ക്രീനിലും ശ്രീവിദ്യ അരങ്ങേറ്റം കുറിച്ചിരുന്നു, 2018ല്‍ ആണ് മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ചത്, അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുംബ് താരം എയര്‍ ഹോസ്റ്റസ് ആയിട്ടായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്, തുടര്‍ന്ന് അഭിനയത്തിലേക്ക് എത്തുന്നത് തന്നെ യാതദൃശ്ചികമായിട്ടാണ്. തന്റെ ആദ്യ സിനിമയായ ഒരു ബോംബ് കഥയില്‍ അവസരം ലഭിച്ച ശേഷം എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് മുഴുവനായിട്ട് തന്റെ ശ്രദ്ധ അഭിനയ ലോകത്തേക്ക് തിരിയുകയായിരുന്നു.താരം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ പ്രശസ്ഥയായത് ഫഌവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഷോയില്‍ കൂടിയാണ്, കാസര്‍ഗോഡ് സ്വദേശിനിയാണ് നടി ശ്രീവിദ്യ മുല്ലച്ചേരി, ഇതുവരെ മൂന്നോളാം മലയാള ചിത്രങ്ങളില്‍ ആണ് താരം അഭിനയിച്ചത്, ശ്രീവിദ്യയുടെ ആദ്യ ചിത്രമായ ഒരു ബോംബ് കഥയില്‍ നായകന്റെ സഹോദരിയുടെ റോളാണ് ശ്രീവിദ്യ അഭിനയിച്ചത്, തുടര്‍ന്ന് മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലും അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു, ശ്രീവിദ്യ ആദ്യമായി നായികയായ ചിത്രമായിരുന്നു മാഫി ഡോണ. മാഫി ഡോണയ്ക്ക് ശേഷം നായികയായിട്ട് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് എസ്‌കേപ്പ്. ദിനേഷ് പണിക്കരുടെ പോസ്റ്റ് താഴെ.
‘എസ്‌കേപ്പ് എന്ന സിനിമയുടെ ഷൂട്ടിംങിന്റെ ഇടയില്‍ ഇ സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ശ്രീ വിദ്യ മുല്ലച്ചേരി വീണു കാലിനു പരിക്ക് പറ്റി. കാലിനു പറ്റിയ അപകടത്തെ കാര്യമാക്കാതെ സിനിമയുടെ ബാക്കി ഭാഗം ഷൂട്ട് തുടരുകയായിരുന്നു . കാലിന്റെ വേദന അമിതമായപ്പോഴാണ് കൂടുതല്‍ ട്രീറ്റ്‌മെന്റ്‌നു വേണ്ടി പോയത്. കാലിന് ഇന്റെര്‍ണല്‍ ബ്ലീഡിങ് ആയിരിക്കിന്നു. സിനിമയോട് അമിതമായ പാഷന്‍ കാരണം സിനിമ പാതിവഴിയില്‍ നിന്ന് പോവാതിരിക്കാന്‍ അത്രയും വേദന സഹിച്ചാണ് ശ്രീവിദ്യ തുടര്‍ന്നും അഭിനയിച്ചത്. ഇത്രയും ആത്മാര്‍ത്ഥ കാണിച്ച ശ്രീ വിദ്യ ഹാറ്റ്‌സ് ഓഫ് യു. ഈ സിനിമയുടെ ഭാഗമായതില്‍ അഭിമാനം’
വിനോദ് കോവൂരിന്റെ പോസ്റ്റ്.
ഞാനും ശ്രീവിദ്യയോടൊത്ത് ആ സമയത്ത് ഉണ്ടായിരുന്നു. നല്ല വേദനയുണ്ടായിട്ടും വീണ്ടും വീണ്ടും ടേക്ക് എടുക്കാന്‍ പറഞ്ഞ ശ്രീവിദ്യയുടെ ആത്മാര്‍ത്ഥത സമ്മതിക്കണം. പിറ്റേന്നേക്ക് മാറും എന്ന് കരുതിയതാണ്. പിന്നീട് വീണ്ടും പ്രശ്‌നമായി എന്നറിഞ്ഞതില്‍ വിഷമം ഉണ്ട്. എത്രയും പ്പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ശ്രീവിദ്യാ