ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സ്പ്രിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൂന്നാര്‍ ആരംഭിച്ചു.മൂന്നാര്‍ പൂപ്പാറയില്‍ നടന്ന പൂജാ ചടങ്ങില്‍ മഞ്ജു ബാദുഷ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശസ്ത പ്രൊജക്ട് ഡിസൈനര്‍ എന്‍.എം ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണിത്. സുനില്‍ഗി പ്രകാശനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സ്പ്രിംഗ് ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാന്‍ഡുകളുടെയും കൂടെ പ്രവര്‍ത്തിച്ച ആളാണ് ശ്രീലാല്‍ നാരായണന്‍. ചെറിയ വൈകല്യങ്ങള്‍ പോലും വലിയ കുറവായി കാണുന്ന പലര്‍ക്കും ഒരു മാതൃകയായി തന്റെ വൈകല്യങ്ങളോട് പടപ്പെരുതിയ ശ്രീലാല്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാവുകയാണ് സ്പ്രിംഗിലൂടെ. ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍ എന്നിവരോടൊപ്പം അരുന്ദതി നായര്‍, പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുനില്‍ഗി പ്രകാശനാണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍, മ്യൂസിക് അലോഷ്യ പീറ്റര്‍, എഡിറ്റര്‍ ജോവിക് ജോണ്‍, ആര്‍ട്ട് ജയന്‍ ക്രയോണ്‍സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ലൈം ടീ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സക്കീര്‍ ഹുസ്സൈന്‍, മേക്കപ്പ് അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂംസ് ദീപ്തി അനുരാഗ്, കൊറിയോഗ്രഫി ശ്രീജിത്ത്, കളറിസ്റ്റ് രമേശ് സി പി, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, ചീഫ് അസോസിയേറ്റ് വിജീഷ് പിള്ള, അസോസിയേറ്റ് അരുണ്‍ ജിദു, പി.ആര്‍.ഓ പി ശിവപ്രസാദ്, ഡിസൈന്‍ ലൈം ടീ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.