സിനിമയുടെ ലാഭ വിഹിതം നൽകാം .. അതിനായി പണം താൻ മാറ്റിവെച്ചിട്ടുണ്ട് . സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ

','

' ); } ?>

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് വേണ്ടി സൗബിൻ ഷാഹിർ ഹാജരായിരുന്നു … ഈ പരാതി ആരോപിച്ച പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയെന്നും എന്നാൽ ചിത്രത്തിന്റെ ലാഭ വിഹിതം മാത്രമാണ് നൽകാൻ ഉള്ളതെന്നും ചോദ്യം ചെയ്യലിന് എത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചു . ലാഭം വിഹിതം നൽകാൻ താൻ പണം കണ്ടു വെച്ചിട്ടുണ്ടെന്നും അത് നൽകാൻ ഇരിക്കെ ആണ് പരാതി  നൽകിയതെന്നും സൗബിൻ പ്രതികരിച്ചു . സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയാണ് നിലവിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത് ..

 

40 ശതമാനം ലാഭം ലഭിക്കും എന്ന വാഗ്ദാനം നൽകി നിർമ്മാതാക്കൾ 7 കോടി തന്നിൽ നിന്നും തട്ടിച്ചെന്നും ആണ് പരാതിക്കാരന്റെ ആരോപണം . അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിൽ ആണ് കേസ് എടുത്തതും അന്വേഷണം പുരോഗമിക്കുന്നതും .. ഈ കേസ് റദ്ദ് ചെയ്യണം എന്ന ആവശ്യവുമായി സൗബിൻ ഉൾപ്പടെ ഉള്ളവർ ഹൈ കോടതിയെ സമീപിച്ചിരുന്നു എങ്കിലും പ്രതികൂല സമീപനമാണ് ഹൈ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് . കേസ് തുടരാൻ തന്നെ ആയിരുന്നു ഹൈ കോടതി തീരുമാനം . സിനിമയുടെ പല ഘട്ടങ്ങളിലായി 7 കോടിയിൽ അധികം നിർമ്മാണത്തിന് ആണെന്നും പറഞ്ഞു കയ്യിൽ നിന്ന് വാങ്ങിയെന്നും . ലാഭ വിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചു എന്നുമാണ് പരാതിയിൽ പറയുന്നത് … എന്നാൽ പരാതിക്കാരൻ കൃത്യ സമയത്ത് പൈസ നൽകാതിരുന്നത് കൊണ്ട് പല ഷൂട്ടിംഗ് ഷെഡ്യൂൾ മുടങ്ങി എന്നാണ് ഈ കേസിൽ പ്രതി ചേർക്കപെട്ടവരുടെ ആരോപണം .