നടന് രാഹുല്‍ മാധവ് നായകനായെത്തുന്ന പുതിയ ചിത്രം ‘സണ്‍ ഓഫ് ഗ്യാങ്ങ്സ്റ്റ’റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നവാഗതനായ വിമല്‍ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകന് വിമല്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖം കാര്‍ത്തിക സുരേഷ് നായികയായി എത്തുന്നു. കൈലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
കൈലാസനാഥന് പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ആര് കളേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്, പ്രസീദ കൈലാസ നാഥന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു. ശ്രീഹരി കെ നായരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.