‘സ്ത്രീകൾ സ്ട്രിക്റ്റ് ആയാൽ ആരും ഉപദ്രവിക്കില്ലെന്ന്’ ചിരഞ്ജീവി; പൂജ ഹെഗ്ഡെയെയും, കീർത്തിയെയും ഉദാഹരണമാക്കി വിമർശിച്ച് സോഷ്യൽ മീഡിയ

','

' ); } ?>

തെലുങ്ക് സിനിമയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന ചിരഞ്ജീവിയുടെ പരാമർശത്തിന് പിന്നാലെ താരം നടി പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപിടിക്കുന്ന വീഡിയോ വൈറൽ. ആചാര്യ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയുള്ള വീഡിയോയാണ്ത്. വീഡിയോ വൈറലായതിനു പിന്നാലെ താരത്തിന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ രംഗത്തുവന്നിരിക്കുകയാണ്.

ചിരഞ്ജീവിയും റാം ചരണും പ്രധാന വേഷത്തിലെത്തിയ ആചാര്യ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ വേദിയിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്ന പൂജയെ ചിരഞ്ജീവി നിർബന്ധിച്ച് വേദിയിൽ തുടരാൻ പറയുന്നതും ഫോട്ടോ എടുക്കാൻ വിളിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ അനുവാദമില്ലാതെ പൂജയെ ചിരഞ്ജീവി കെട്ടിപിടിക്കുന്നതും കാണാം. അന്ന് തന്നെ വലിയ ചർച്ചയായിരുന്നു ഈ സംഭവം. നേരത്തെ കീർത്തി സുരേഷിനോടുള്ള ചിരഞ്ജീവിയുടെ പെരുമാറ്റവും ഇതിനോടൊപ്പം ചർച്ചയാവുന്നുണ്ട്.

“സ്ത്രീകളെല്ലാവരും സ്ട്രിക്റ്റ് ആയി നിന്നാല്‍ ആരും മോശമായ രീതിയില്‍ സമീപിക്കില്ലെന്നും, കാസ്റ്റിങ് കൗച്ച് തെലുങ്കില്‍ ഇല്ലെന്ന് താന്‍ ഉറപ്പിച്ച് പറയുമെന്നുമായിരുന്നു” ചിരഞ്ജീവി പറഞ്ഞത്.