സിക്‌സ് പാക്ക് ബോഡി പ്രദര്‍ശിപ്പിച്ച് അല്ലു സിരിഷ്

','

' ); } ?>

അല്ലു സിരിഷ് വളരെ തിരക്കിലാണ് ഈ ദിവസങ്ങളില്‍. ഏതാനും സിനിമ പ്രോജക്ടുകള്‍ ഏറ്റെടുത്ത് അതിനുള്ള തയ്യാറെടുപ്പിലാണ് താരം. ഈയടുത്ത ദിവസങ്ങളില്‍ വന്‍ മേയ്‌ക്കോവറിന് വിധേയനായിരിക്കുകയാണ് സിരിഷ്. കര്‍ശനമായ വര്‍ക്കൗട്ട് സെഷനുകളെ തുടര്‍ന്ന് നേടിയെടുത്ത സിക്‌സ് പാക്ക് ശരീരം പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഇതെന്തൊരു മാറ്റമെന്നാണ് ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. വരാനിരിക്കുന്ന സിനിമകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമയോടുള്ള സിരിഷിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ് മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം. തെലുങ്ക് പ്രേക്ഷകര്‍ക്കായി ഹെഡ് & ഹോള്‍ഡേഴ്‌സ് പരസ്യത്തിനായിി സിരിഷ് തമന്നയ്‌ക്കൊപ്പംഅഭിനയിച്ചു. 2019 ലെ ജനപ്രിയ ലുലു ഫാഷന്‍ അവാര്‍ഡില്‍ ‘ക്രോസ്ഓവര്‍ സ്റ്റാര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. തെലുങ്ക്തമിഴ് ദ്വിഭാഷാ ചിത്രമായ ഗൗരവം (2013) എന്ന ചിത്രത്തിലൂടെയാണ് അല്ലു സിരിഷ് അരങ്ങേറ്റം കുറിച്ചത്.

തന്റെ ആദ്യ ഹിന്ദി സംഗീത വീഡിയോ ‘വിലായത്തി ഷറാബിന്റെ വിജയത്തില്‍ ഏറെ ആവേശഭരിതനാണ് സിരിഷ്. സിരിഷ് പ്രധാന വേഷം ചെയ്തിരിക്കുന്ന ഗാനം ഇതുവരെ 10 കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു. പുതിയ സിനിമയുടെ വിശേഷങ്ങള്‍ തന്റെ ജന്മദിനമായ മെയ് 30ന് സിരിഷ് പങ്കുവെയ്ക്കുന്നതായിരിക്കും. ജിഎ2 പിക്‌ച്ചേഴ്‌സിന്റെ അടുത്ത ചിത്രത്തില്‍ സിരിഷ് ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ടോളിവുഡ് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ കൂടിയായ അല്ലു സിരിഷ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിച്ചിട്ടുണ്ട്. ടോളിവുഡ് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ കൂടിയായ അല്ലു സിരിഷ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിച്ചിട്ടുണ്ട്.