ഗായിക പുഷ്പവല്ലിയെ അധിക്ഷേപിച്ച സംഭവം; അടൂർ ഗോപാലകൃഷ്ണനെതിരെ സിത്താര കൃഷ്ണകുമാർ

','

' ); } ?>

ഗായിക പുഷ്പവല്ലിയെ അധിക്ഷേപിച്ച സംഭവത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പ്രതിഷേധവുമായി ഗായിക സിത്താര കൃഷ്ണകുമാർ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം വിമർശനം അറിയിച്ചിരിക്കുന്നത്.

“കല ജനിക്കുന്നത് സഹാനുഭൂതിയിൽ നിന്നാണ്, അഹംഭാവത്തിൽ നിന്നല്ല. മഹത്വം അളക്കുന്നത് പേരോ, പ്രശസ്തിയോ, അവാർഡുകളോ, ദശാബ്ദങ്ങളുടെ പാരമ്പര്യമോ കൊണ്ടല്ല, മറിച്ച് മറ്റുള്ളവരെ, പ്രത്യേകിച്ച് നമ്മളോടൊപ്പം നടക്കുന്നവരെയും നമുക്ക് പിന്നാലെ വരുന്നവരെയും എത്രമാത്രം ദയയോടെയും മാന്യതയോടെയും പരിഗണിക്കുന്നു എന്നതിലാണ്.”, സിത്താര കുറിച്ചു.

കഴിഞ്ഞ ദിവസം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമ കോൺക്ലേവിൽ നടത്തിയ ദളിത് വിരുദ്ധ പരാമർശത്തില്‍ ഗായിക പുഷ്പവല്ലി എഴുനേറ്റ് നിന്ന് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പുഷ്പവതി ആരാണെന്ന് അറിയില്ലെന്നും കോണ്‍ക്ലേവില്‍ അഭിപ്രായം പറയാന്‍ അവർക്ക് എന്താണ് യോഗ്യത എന്നുമായിരുന്നു അടൂർ ചോദിച്ചിരുന്നത്. “ഇത് ചന്തയൊന്നുമല്ല.വഴിയെ പോകുന്നവർക്ക് എന്തും പറയാം എന്നാണോ. മന്ത്രി എന്ത് കൊണ്ട് അവരെ തടഞ്ഞില്ല. ഞാനൊരു അധിക്ഷേപവും നടത്തിയിട്ടില്ല. ജാതിയെ കുറിച്ച് പരാമർശിച്ചിട്ടുമില്ല. മാധ്യമങ്ങൾ തെറ്റായരീതിയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓടും മുൻപ് നടക്കാൻ പഠിക്കണം. അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോ. മന്ത്രിക്ക് അറിയില്ല, ഇത് പരിശീലനം നടത്തി ഉണ്ടാവുന്നത് ആണെന്ന്. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നു. ഇത് കൊണ്ട് പുഷ്പവതിക്ക് പുബ്ലിസിറ്റി കിട്ടി അത്രതന്നെ. അവർക്കെങ്ങനെയാണ് കോൺക്ലേവിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. അവർ സിനിമയുമായി ബന്ധമുള്ള ആളല്ല. ഞാൻ വരത്തനൊന്നുമല്ല”. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

സിനിമാരംഗത്തെ സ്ത്രീകളുടെയും അവസരം നിഷേധിക്കപ്പെട്ടവരുടെയും വിഷയത്തിൽ അടൂർ നടത്തിയ ഈ പരാമർശം കൂടുതൽ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴി വെക്കുമെന്നാണ് സൂചന. മലയാള സിനിമയിലെ മറ്റ് പ്രമുഖർ ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ മടിക്കുമ്പോൾ, സിത്താരയുടെ ധീരമായ നിലപാട് ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

അടൂരിന്റെ പ്രസ്താവനനയ്‌ക്കെതിരെ മന്ത്രി ആർ ബിന്ദുവും, സംവിധായിക ശ്രുതിയുമടക്കം നിരവധിപേരാണ് രംഗത്തു വന്നിട്ടുള്ളത്.’വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം, എന്നായിരുന്നു മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ദിനു വെയില്‍ പരാതി നൽകിയത്. കൂടാതെ എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയത്. പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമർശമായിരുന്നത്. പ്രസ്താവനയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്.