തഗ് ലൈഫിലെ ഏറ്റവും വലിയ പ്രതിഫലം സിലമ്പരശന്റേത്; താരങ്ങളുടെ പ്രതിഫല കണക്കുകൾ പുറത്ത്

','

' ); } ?>

കമൽഹാസൻ-മണിരത്‌നം ടീമിന്റെ പുതിയ ചിത്രം തഗ് ലൈഫിലെ താരങ്ങളുടെ പ്രതിഫല കണക്കുകൾ പുറത്തു വിട്ടു. സിനിമയിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റിയത് സിലമ്പരശനാണെന്നാണ് റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. അമരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് നടന് 40 കോടി രൂപയാണ് പ്രതിഫലം. നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണിത്. ഇന്ദ്രാണി എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിന് 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലം. ഗുഡ് ബാഡ് അഗ്ലി എന്ന മുൻ ചിത്രത്തിലെ അഭിനയത്തിന് തൃഷയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണിത്. ആ ചിത്രത്തിൽ തൃഷയ്ക്ക് നാല് കോടി രൂപയായിരുന്നു പ്രതിഫലം. തഗ് ലൈഫിനായി ജോജു ജോർജ് ഒരു കോടിയും അഭിരാമി 50 ലക്ഷവും പ്രതിഫലം കൈപറ്റിയതായും റിപ്പോർട്ടുകളുണ്ട്.

തഗ് ലൈഫ് തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. പക്ഷെ വലിയ താരനിര ഭാഗമായ സിനിമ ആദ്യദിനം മുതൽ തണുപ്പൻ പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നതും. മൂന്ന് ദിവസം കൊണ്ട് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 30.15 കോടിയാണ് നേടിയത്. മൂന്നാം ദിനമായ ഇന്നലെ 7.5 കോടിയാണ് സിനിമ കളക്ട് ചെയ്തത്. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്.

ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.