സൈമ അവാർഡ്; മലയാളം മികച്ച നടൻ പൃഥ്വിരാജ്, നടി ഉർവശി

','

' ); } ?>

സൈമ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്നും പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. തെലുങ്കില്‍ നിന്ന് അല്ലു അര്‍ജ്ജുനും തമിഴില്‍ നിന്ന് ശിവകാര്‍ത്തികേയനും കന്നഡയില്‍ നിന്ന് സുധീപും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം നേടി. മികച്ച നവാഗത നിര്‍മാതാവിനുള്ള സൈമ പുരസ്‌കാരം നിർമ്മാതാവ് ‘ഷരീഫ് മുഹമ്മദ്’ സ്വന്തമാക്കി.

മലയാളത്തില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്കും തമിഴില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം സായ് പല്ലവിയും കന്നഡയില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം അഷിഖ രംഗനാഥിനും ലഭിച്ചു. ഇവരെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും ദുബായില്‍ നടന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി.