“ചിക്നി ചമേലി പോലുള്ള ഗാനങ്ങൾ ഇനി പാടില്ല”; വിശദീകരണവുമായി ശ്രേയ ഘോഷാൽ

','

' ); } ?>

ചിക്നി ചമേലി പോലുള്ള ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ലെന്ന പരാമർശത്തിന് നേരിട്ട ട്രോളുകളിൽ പ്രതികരിച്ച് ഗായിക ശ്രേയ ഘോഷാ. ചിക്നി ചമേലിക്കുശേഷം സ്ത്രീകളെ വെറും വസ്തുവായി കാണുന്ന തരത്തിലുള്ള ഗാനങ്ങൾ റെക്കോഡ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ അത് നിഷേധിച്ചുവെന്ന് ശ്രേയ പറഞ്ഞു. കൂടാതെ അത്തരം ഗാനങ്ങൾ പാടുന്നതിൽ പ്രശ്‌നമില്ലെന്നും, ഇനി അത്തരം ഗാനങ്ങൾ റെക്കോഡ് ചെയ്യാനുള്ള അവസരം ലഭിച്ചാൽ അതിനെ കൂടുതൽ ബോധവതിയായി കൈകാര്യം ചെയ്യുമെന്നുമാണ് പറഞ്ഞതെന്നും ശ്രേയ വ്യക്തമാക്കി. ഒരു പോഡ്കാസ്റ്റിനിടെയാണ് ശ്രേയ ഇതേക്കുറിച്ച് സംസാരിച്ചത്.

ശ്രേയ ഘോഷാലിന്റെ വാക്കുകൾ.

‘ചിക്നി ചമേലി പാടുന്ന സമയത്ത് തനിക്ക് എന്താണ് അതിന്റെ അർഥമെന്ന് പൂർണമായി മനസ്സിലായിരുന്നില്ല. ചിലവരികളുടെ അർഥം പൂർണമായി ഗ്രഹിക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എന്താണ് റെക്കോർഡ് ചെയ്യുന്നത് എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്താറുണ്ട്. ഒരു ഗാനം ഹിറ്റായാൽ, അത് എല്ലാ സ്ഥലത്തും പാടേണ്ടിവരും, ചിലപ്പോൾ കുട്ടികൾക്ക് മുന്നിൽപ്പോലും. അത് തന്നെ അസ്വസ്ഥപ്പെടുത്താത്ത വിധമായിരിക്കണം. തനിക്ക് ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് പാടുന്നത്. പക്ഷേ അത്തരം ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ല.’ ശ്രേയ ഘോഷാൽ പറഞ്ഞു.

2025-ൽ ലില്ലി സിങ്ങുമായുള്ള ഒരു സംഭാഷണത്തിൽ, ചിക്‌നി ചമേലി ഉൾപ്പെടെ തന്റെ കരിയറിൽ ചില ധീരമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്ന് ശ്രേയ ഘോഷാൽ പറഞ്ഞു , എന്നാൽ ഇന്ന് അത്തരം ട്രാക്കുകൾ പാടാൻ താൻ തിരഞ്ഞെടുക്കില്ലെന്നും കൂട്ടിച്ചേർത്തു.  “കാമാത്മകമായി പെരുമാറുന്നതും, സെക്സി ആയിരിക്കുന്നതും, സ്ത്രീകളെ പൊതുവെ വസ്തുനിഷ്ഠമായി കാണുന്നതും അല്ലെങ്കിൽ വസ്തുനിഷ്ഠമായി കാണുന്നതും തമ്മിൽ വളരെ നേർത്ത ഒരു രേഖയുണ്ട്. കാലക്രമേണ ഞാൻ കൂടുതൽ ബോധവാന്മാരാകാൻ കാരണം, ഈ പാട്ടുകളുടെ അർത്ഥം മനസ്സിലാക്കാതെ കൊച്ചു പെൺകുട്ടികൾ പാടുന്നത് ഞാൻ കാണുന്നു എന്നതാണ്. അവർ അവയ്‌ക്കായി നൃത്തം ചെയ്യുന്നു, അവർ എന്റെ അടുത്ത് വന്ന്, ‘ഓ, ഞങ്ങൾക്ക് നിങ്ങളുടെ പാട്ട് വളരെ ഇഷ്ടമാണ്! ഞങ്ങൾ നിങ്ങൾക്കായി ഇത് പാടാമോ?’ എന്ന് ചോദിക്കുന്നു, എനിക്ക് വളരെ ലജ്ജ തോന്നുന്നു. അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടി ആ വരികൾ പാടുന്നു, അത് ശരിയല്ല,” ശ്രേയ പറഞ്ഞു.

‘ചിക്കിനി ചമേലി’

ഹൃതിക് റോഷൻ നായകനാക്കി കരൺ മൽഹോത്ര ഒരുക്കിയ സിനിമ ‘അഗ്നീപഥി‘ ശ്രേയ ഘോഷാൽ പാടിയ ഗാനമാണ് ചിക്കിനി ചമേലി. ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. കത്രീന കൈഫ് ആയിരുന്നു ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്.  ഗാനത്തിന് സംഗീതം നൽകിയത് അജയ്-അതുൽ ആണ്. കരൺ ജോഹർ നിർമ്മിച്ച ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  കരൺ മൽഹോത്രയാണ്. 2011 ഡിസംബർ 15 നാണ് ഗാനം പുറത്തിറക്കിയത്. “നടരംഗ്” എന്ന മറാഠി ചലച്ചിത്രത്തിലെ “കോമ്പ്ഡി പലാലി” എന്ന ഗാനത്തിന്റെ ഹിന്ദി ഭാഷയിലേക്കുള്ള മൊഴിമാറ്റമാണ് ചിക്നി ചമേലി. പ്രശസ്ത സംഗീത സംവിധായകരായ അജയ്-അതുൽ ആണ് ഈ ഗാനത്തെ മറാഠിയിൽ നിന്നും ഹിന്ദിയിലേക്ക് കൊണ്ടുവന്നത്. വളരെ പെട്ടെന്നുതന്നെ ഈ ഗാനം ജനപ്രീതിയാർജ്ജിച്ചു. “ഷീലാ കി ജവാനീ” എന്ന ഗാനത്തിന് ശേഷം ഐറ്റം വേഷം അവതരിപ്പിക്കുന്ന കത്രീന കൈഫിന്റെ രണ്ടാമത്തെ ഗാനമാണിത്. ഡൽഹി മാനഭംഗക്കേസിന്റെ പശ്ചാത്തലത്തിൽ ചിക്നി-ചമേലി എന്ന ഗാനം വിമർശനവിധേയമായിരുന്നു. ദേശീയ ടെലിവിഷനിൽ ചിക്നി-ചമേലി പോലൊരു ഗാനരംഗം പ്രദർശിപ്പിക്കുന്നത് ഒരു സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം എതിർക്കുകയുണ്ടായി.