‘ഞാനും പറയണോ?. മോനേ, നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന്’; മോഹൻലാലിനെ ഓർമിപ്പിച്ച് സുരേഷ് ഗോപി

','

' ); } ?>

മാധ്യമ പ്രവർത്തകന്റെ മൈക്ക് ദേഹത്ത് തട്ടിയപ്പോൾ നടൻ മോഹൻലാലിനെ അനുകരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് തന്റെ തലയില്‍ ‘തഴുകി’യെന്നും മോനേ, നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട് എന്ന് ഞാനും പറയണോ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.

തിരുവനന്തപുരത്ത് സ്വച്ഛത പഖ്വാദ ക്യാമ്പയിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. പരിപാടി കഴിഞ്ഞ് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. പുറത്തിറങ്ങാനിരിക്കുന്ന സിനിമയെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തന്റെ ചോദ്യം
‘ഞാനും പറയണോ?. മോനേ, നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന് അതിനുവേണ്ടിയാണോ? തഴുകിയതേയുള്ളൂ, തട്ടിയൊന്നുമില്ല’, സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് തന്നെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണില്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് തട്ടിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ഒരു ചാനല്‍മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. അന്നദ്ദേഹം വളരെ കൂളായാണ് കാര്യം കൈകാര്യം ചെയ്തത്. തമാശയായി നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാറിൽ കയറി പോവുകയായിരുന്നു.