മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രം പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ചിത്രത്തിലെ നാഗവല്ലിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാനും സാധിക്കില്ല. ചിത്രത്തില്‍ നാഗവല്ലിയായി അഭിയിച്ച് ആരാധകപ്രീതി നേടിയ നടി ശോഭന ആരാധകരോട് നന്ദിയും ഒപ്പം മാപ്പും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട ഒരു പഴയ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ശോഭന ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്. ഒപ്പം ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വൈകിയതില്‍ ശോഭന മാപ്പും ചോദിച്ചിട്ടുണ്ട്.
ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റ്..
‘എല്ലാ മീഡിയ സുഹൃത്തുക്കള്‍ക്കും എക്കാലത്തെയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാന്‍സിനും..
മാര്‍ഗ്ഗഴി പെര്‍ഫോമന്‍സുമായി ഞാന്‍ ചെന്നൈയില്‍ തിരക്കിലാണ്, അതാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയാതെ പോയത്. ക്ഷമ ചോദിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണ്. ശരിക്കും അത്ഭുതമായി തോന്നുന്നു,. എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കും ഇതേ അനുഭവം തന്നെയായിരിക്കുമെന്ന് വിശ്വസിക്കുന്നു. അവരോടെല്ലാം എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു’..