
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് ഡാൻസാഫ്. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കോഴിക്കോട്ടെ മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ലഹരിക്കെതിരായി പൊലീസ് ഡിപ്പാർട്ട് മെൻ്റിൽ രൂപീകരിച്ച ഒരു വിഭാഗമാണ് ഡാൻസാഫ്.
ഇവിടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്ന ഡാൻസാഫ് വിഭാഗത്തിൻ്റെ സുപ്രീം ഓഫീസറായിട്ടാണ് ഷൈൻ ടോം ചാക്കോ ഈ ചിത്രത്തിൽ എത്തുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനവും , കൗതുകവുമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അത് പരമാവധി ആകർഷകമാം വിധം ഉപയോഗപ്പെടുത്തി ക്കൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നീതി നിർവ്വഹണത്തിനായി എൻകൗണ്ടർ രീതി നടപ്പിലാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ്റെ ചോരത്തിളപ്പുകൾ ഷൈൻ ടോം ചാക്കോയിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുവാനുള്ള ശ്രമമാണ് ഹരിദാസ് ഈചിത്രത്തിലൂട ശ്രമിക്കുന്നത്. എൻ. വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, പ്രശസ്ത സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്,രലുനാഥ് പലേരി, ജയേഷ് പുന്നശ്ശേരി, അങ്കിത് സതീഷ് നമ്പ്യാർ, രാഹുൽ, അമല്, സുൽത്താൻ, ,അഫ്രിൻ കല്ലൻ,ജെഗിൽ വിൽസൺ, വിനോദ് ആൻ്റെണി, ചൈത്ര പ്രവീൺ, ആതിരപട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ
ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ – ഋഷി ഹരിദാസ്, ജിതിൻ രാജ് സി, ഛായാഗ്രഹണം – എൽബൻകൃഷ്ണ. എഡിറ്റിംഗ് – കപിൽ കൃഷ്ണ. കലാസംവിധാനം – സുജിത് രാഘവ്. മേക്കപ്പ് – ലാലു കൂട്ടാലിട, കോസ്റ്റ്യും – ഡിസൈൻ – അഫ്രിൻ കല്ലൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – നവനീത് കൃഷ്ണ. സ്റ്റിൽസ്- ഷിബി ശിവദാസ്. ഡിസൈൻ- കൊളിൻസ് ലിയോഫിൽ, ലൈൻ പ്രൊഡ്യൂസർ- സജി.കെ. പിള്ള അഞ്ചൽ ‘ പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി. വാഴൂർ ജോസ്.