ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ; ചോദ്യംചെയ്യല്‍ ഒരു മണിക്കൂറിനുളളില്‍ പൂര്‍ത്തിയാക്കണമെന്ന് നിബന്ധനയും

','

' ); } ?>

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് ചോദ്യം ചെയ്യലിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ അസ്വസ്ഥത പ്രകടിപ്പിച്ചു. വിഡ്രോവല്‍ സിന്‍ഡ്രോമാണ് പോലീസുകാർ അനുമാനിക്കുന്നത്. ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററിൽ നിന്നു ചികിത്സയിലിരിക്കെ ചോദ്യംചെയ്യലിന് ഹാജരായ ഷൈന്‍, ചോദ്യംചെയ്യല്‍ ഒരു മണിക്കൂറിനുളളില്‍ പൂര്‍ത്തിയാക്കണമെന്ന് എക്‌സൈസ് സംഘത്തോട് നിബന്ധന വച്ചിരുന്നു. രാവിലെ വിമാനമാര്‍ഗ്ഗമാണ് നടന്‍ കൊച്ചിയില്‍ എത്തിയത്. കൂടാതെ, ഷൈന്റെ സഹോദരനെയും എക്‌സൈസ് ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമാ ബന്ധം തെളിയിക്കുന്നതിനായാണ് ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴി, പ്രതികളില്‍നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

തസ്ലീമയും നടന്മാരും തമ്മിലുള്ള ലഹരി ഇടപാടിൽ പാലക്കാട് സ്വദേശിയും മോഡളുമായ സൗമ്യ ഇടനിലക്കാരിയാകാമെന്ന സംശയവും അന്വേഷണ സംഘം ഉന്നയിച്ചിട്ടുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍ നിന്നു തസ്ലീമയുടെ അക്കൗണ്ടിലേക്ക് നിരവധി തവണ പണം കൈമാറിയതും അന്വേഷിച്ച് വരികയാണ്. ഈ പണം നടന്മാർക്കായി ലഹരി വാങ്ങുന്നതിനുള്ളതാണോ എന്ന സംശയവുമുണ്ട്.

ഷൈൻ ടോമിനെ കൂടാതെ ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്തിരുന്നു. മുൻ ബിഗ് ബോസ് താരം ജിന്റോയെ നാളെ ചോദ്യം ചെയ്യും.ആലപ്പുഴ എക്സൈസ് ഓഫീസിൽ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നുവെങ്കിലും മൂന്നുപേരും ആവശ്യപ്പെട്ട സമയത്തേക്കാൾ മുമ്പേ ഓഫീസിൽ എത്തി. ഷൈൻ ടോം ചാക്കോ 7.35ന്, ശ്രീനാഥ് ഭാസി 8.10ന്, സൗമ്യ 8.30ന് എന്നിങ്ങനെയാണ് എക്സൈസ് ഓഫീസിൽ ഹാജരായത്.

മൂവരെയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ചോദ്യം ചെയ്തത് . ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം കൊച്ചിയിലെത്തിയ ഷൈൻ, താൻ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂറിനുള്ളിൽ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിടണമെന്നുമാണ് ആവശ്യപ്പെട്ടത്. ശ്രീനാഥ് ഭാസി അഭിഭാഷകനൊപ്പമാണ് എത്തിയത്. മോഡൽ സൗമ്യ, തസ്ലീമ സുഹൃത്താണെന്നു മാത്രമേ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നൊള്ളു.

തസ്ലീമ നൽകിയ മൊഴിയിൽ ശ്രീനാഥും ഷൈനും ലഹരി ഉപയോഗിച്ചതായി ആരോപിച്ചിരുന്നു. തുടർന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ തസ്ലീമയും ഇവരും തമ്മിലുള്ള വാട്ട്സ്ആപ്പ് കോളുകളും ചാറ്റുകളും കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യങ്ങൾ ചോദിച്ചത്.

ചോദ്യം ചെയ്യൽയുടെ ആദ്യ ഘട്ടത്തിൽ മൂവരെയും പ്രത്യേകിച്ചിരുത്തിയാണ് വിശദമായി വിവരങ്ങൾ തേടിയത്. തുടർന്ന് ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലും നടന്നു. അവരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി കേസിൽ പ്രതി ചേർക്കണോ എന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കും.

ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച കേസിൽ റാപ്പർ വേടനെ ഇന്ന്അ റസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ചെന്ന് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വേടന്റെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് . തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 7 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന്‍റെ വരികൾ വേടന്റെ ആണ്. വേടന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർനടപടിയെടുക്കും. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.ഇന്നലെ രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് ഹിരണ്‍ദാസ് മുരളി സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റില്‍ എത്തിയത്. 9 പേരാണ് റൂമിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്ന് പൊലീസ് അറിയിച്ചു. കുറച്ച് നാളുകളായി ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. വേടനെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.