ഡാന്‍സിനിടെ പാത്രങ്ങള്‍ എറിഞ്ഞു പൊട്ടിച്ച് ശില്‍പ ഷെട്ടി, വിമര്‍ശനം

','

' ); } ?>

ബോളിവുഡ് താരം ശില്‍പ ഷെട്ടി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പെട്ടന്ന് ശദ്ധനേടാറുണ്ട്. ഇപ്പോഴിതാ ശില്‍പ ഷെട്ടി ഷെയര്‍ ചെയ്ത പുതിയൊരു വീഡിയോയ്‌ക്കെതിരെ വിമര്‍ശനം ഉയരുകയാണ്. ശില്‍പ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണത്. ഡാന്‍സിനിടയില്‍ പാത്രങ്ങള്‍ എറിഞ്ഞു പൊട്ടിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ശില്‍പ ഷെട്ടിയുടെ ഈ പ്രവൃത്തിക്കെതിരെയാണ് രൂക്ഷമായി വിമര്‍ശനമുയരുന്നത്.

ശില്‍പയുടെ പ്രവൃത്തി ഒരു താരത്തിന് ചേന്നതല്ല. പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്‍പ ഷെട്ടിയുടെ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നു. പണം കൂടുതല്‍ ഉള്ളതിന്റെയാണ് ഈ കാട്ടിക്കൂട്ടുന്നതൊക്കെയെന്നും കുറച്ച് ഇല്ലാത്തവര്‍ക്ക് നല്‍കാനുമുളള ഉപദേശങ്ങളും കമന്റുകളില്‍ വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.