
നടൻ ഷറഫുദീനോട് വിനായകൻ ദേഷ്യപ്പെട്ട് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ശറഫുദ്ധീൻ. ‘ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം എന്ന’ അടി കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ ണ്ട് പേര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോവുന്നതും ഷറഫൂദ്ദീന്‍ നിരാശനായി കാരവാന്റെ വാതില്‍ അടയ്ക്കുന്നതും കാണാം. ഇതിന് പിന്നാലെ ഒരു മണിക്കൂറിന് ശേഷം എന്ന കുറിപ്പ് സ്‌ക്രീനില്‍ കാണിച്ചതിന് ശേഷം വീഡിയോ അടുത്ത ഭാഗത്തിലേക്ക് കടക്കുന്നു.
ഷറഫൂദ്ദീന്‍ നിര്‍മിച്ച ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ച യാഖത്ത് അലി എന്ന കഥാപാത്രത്തിന്റെ ലുക്കിലുള്ള വിനായകനെയാണ് പിന്നീട് കാണിക്കുന്നത്. വിനായകന്‍ റോളര്‍ കോസ്റ്ററില്‍ കയറി ആസ്വദിക്കുന്നതിന്റെ രംഗങ്ങളും കാണാം. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഷറഫുദ്ദീന്‍ വീഡിയോ പങ്കുവെച്ചത്. മുൻപ് കടുവകളോട് കുശലം പറയുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ഷറഫുദ്ദീൻ ഒരു പ്രോമോ വീഡിയോ പുറത്തിറക്കിയത്.
“പടക്കളം” എന്ന സൂപ്പർ ഹിറ്റിനു ശേഷം വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായ ശറഫുദ്ധീൻ ചിത്രമാണ് ‘പെറ്റ് ഡിറ്റക്ടീവ്’. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും പ്രേക്ഷക പ്രശംസ നേടുന്നു. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ആണ് സ്വന്തമാക്കുന്നത്.