ഛായാഗ്രാഹകന്‍ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

','

' ); } ?>

അന്തരിച്ച ഛായാഗ്രാഹകന്‍ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകന്‍ എബ്രഹാം സന്തോഷിനെ ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

വിരുഗംപാക്കം നടേശന്‍ നഗറിലെ വീട്ടിലാണ് തിങ്കളാഴ്ച സന്തോഷിനെ മരിച്ചനിലയില്‍ കണ്ടത്. 35 വയസ്സായിരുന്നു.ഉറക്കത്തില്‍ ഹൃദയാഘാതം വന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഒരു മെഡിക്കല്‍ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. അമ്മ ശാന്തിക്കൊപ്പമായിരുന്നു സന്തോഷ് താമസിച്ചിരുന്നത്.