ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ

','

' ); } ?>

“ചത്ത പച്ച റിംഗ് ഓഫ് റൗഡീസ്” എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയശങ്കർ – ഇഹ്സാൻ – ലോയ് എന്നി ത്രിമൂർത്തികൾ മലയാളത്തിലെത്തുന്നു. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ. ഗിറ്റാറിസ്റ്റ്, എഹ് സാൻ നൂറാനി, കീബോർഡിസ്റ്റ് ലോയ്മെൻഡേഴ്സ് എന്നി വരാണ് ഒരു ടീം ആയി ശങ്കർ – എഹ്സാൻ, ലോയ് എന്ന ചുരുക്കപ്പേരിലൂടെ ഇന്ന് ബോളിവുഡ്ഡിൻ്റെ ഹരമായിരിക്കുന്നത്.
ഈ ചിത്രത്തിൻ്റെ ഗാനങ്ങളുടെ റെക്കാർഡിംഗ് മുംബയിൽ വെച്ച് നടന്നു. വിനായക് ശശികുമാറിൻ്റേ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി റെക്കാർഡ് ചെയ്തിട്ടുള്ളത്.

മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവൃർത്തിച്ച അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ റൈഡിംഗ് : അണ്ടർ ഗ്രൗണ്ട്( WWE ) സ്റ്റൈൽ റെസ് ലിൻ ക്ലബ്ബും അവിടെ യെത്തുന്ന കഥാപാത്രങ്ങളേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. റിൽ വേൾഡ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യ, മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഇഷാൻ ഷൗക്കത്ത് , വിശാഖ് നായർ, പൂജമോഹൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും ഈ ചിത്രത്തിൽ ഒരു പ്രധാന വേശം കൈകാര്യം ചെയ്യുന്നുണ്ട്.

സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – ആനന്ദ് സി.ചന്ദ്രൻ. എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ.ലൈൻ പ്രൊഡ്യൂസേർസ് – എസ്. ജോർജ്, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, കഥയിലും അവതരണത്തിലും ഏറെ പുതുമയുമായി എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പത്തിന് ഫോർട്ട് കൊച്ചിയിൽആരംഭിക്കുന്നു.
വാഴൂർ ജോസ്.