യുവതാരം ഷെയിന്‍ നിഗത്തെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ഷെയിന്‍ നിഗത്തെ കൂടാതെ ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
എന്‍.എം ബാദഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍: രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: ശാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ബര്‍മുഡ’എന്ന ചിത്രം തിയേറ്ററിലെത്തുന്നത് നവംബര്‍ 11നാണ്.വലിയ താരനിരയുള്ള ചിത്രം ആസ്വാദകര്‍ക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകള്‍ നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.