‘ബാദുഷ സിനിമാസ്’ ഇനി ചലച്ചിത്ര വിതരണ രംഗത്തേക്കും… ആദ്യചിത്രം ‘ബര്‍മുഡ’

','

' ); } ?>

വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവര്‍ത്തിച്ചു വരുന്ന എന്‍.എം ബാദുഷയും, ‘ലോനപ്പന്റെ മാമോദീസ’ എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് എത്തിയ ഷിനോയ് മാത്യുവും ചേര്‍ന്നുള്ള നിര്‍മ്മാണ സംരംഭമാണ് ‘ ബാദുഷ സിനിമാസ്’. ഇതിനോടകം നിരവധി ചിത്രങ്ങളാണ് ബാദുഷ സിനിമാസ് നിര്‍മ്മിച്ച് റിലീസിനായി കാത്തിരിക്കുന്നത്. നിലവില്‍ സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമായിട്ടുള്ള ബാദുഷ സിനിമാസ് സിനിമാ വിതരണ രംഗത്തേക്കും കടക്കുകയാണ്. മെയ് 6ന് റിലീസിനെത്തുന്ന ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബര്‍മുഡ’യാണ് വിതരണത്തിനെത്തിക്കുന്ന ആദ്യ ചിത്രം. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ഷിനോയ് മാത്യു, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക.

‘ബര്‍മുഡ’യുടെ പുതിയ പോസ്റ്ററും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘മെയ് 6ന് ഇന്ദുഗോപന്‍ വരുന്നു’ എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ തല തിരിഞ്ഞ രീതിയിലുള്ള ഷൈന്‍ നിഗത്തേയും, പോലീസ് വേഷത്തിലുള്ള വിനയ് ഫോര്‍ട്ടിനെയും കാണാനാവും. ഷൈന്‍ വിനയ് ഫോര്‍ട്ട് എന്നിവരെ കൂടാതെ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. അഴകപ്പന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്.വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത് രമേഷ് നാരായണനാണ്. കോസ്റ്റും ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാര്‍ത്ഥന്‍ & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.