നടന്‍ ഷെയ്ന്‍ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം ‘സംവെയര്‍’ (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്‌കൂള്‍കാല സുഹൃത്തുക്കള്‍ക്കൊപ്പം ഷെയ്ന്‍ കൈകോര്‍ക്കുന്ന ചിത്രമാണ് ‘സംവെയര്‍’. 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘സംവെയര്‍’. സ്‌കൂള്‍ നാളുകള്‍ മുതല്‍ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ നിര്‍വഹിച്ചത് ഷെയ്ന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയിന്‍ നിഗവും, ഫയാസ് എന്‍.ഡബ്ലിയുവും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം: പ്രകാശ് അലക്‌സ്, അസോസിയേറ്റ് ക്യാമറമാന്‍: സിതിന്‍ സന്തോഷ്,ജെ.കെ, കലാസംവിധാനം: ഫയസ് എന്‍.ഡബ്ലിയു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അശ്വിന്‍ കുമാര്‍, സ്റ്റുഡിയോ: സപ്ത റെക്കോര്‍ഡ്‌സ്, ലൈന്‍ പ്രൊഡ്യൂസര്‍: ജിതിന്‍ കെ സലിം, കളറിസ്റ്റ്: സജുമോന്‍ ആര്‍ ഡി, അസിസ്റ്റന്റ് കളറിസ്റ്റ്: വിനു വില്‍ഫ്രഡ്, സൗഡ്: വിക്കി, കിഷന്‍, ഡിസൈന്‍: ഏസ്‌തെറ്റിക് കുഞ്ഞമ്മ, മേക്കപ്പ്: റിസ്വാന്‍ ദി മേക്കപ്പ് ബോയ്, ക്യാമറ അസിസ്റ്റന്റസ്: അക്ഷയ് ലോറന്‍സ്,ഷോണ്‍, പ്രൊഡക്ഷന്‍ ഓപ്പറേറ്റ്‌സ്: അഖില്‍ സാജു, മനു തോമസ്, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.