അമ്മയുടെ നിര്‍വാഹകസമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷെയ്ന്‍ നിഗം വിഷയമായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യുക. നിര്‍മ്മാതാക്കളും ഷെയ്‌നും തമ്മിലുള്ള പ്രശ്നം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളാണ് താരസംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവുക. ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. ഷെയ്നെ യോഗത്തിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. തരാനുള്ള പ്രതിഫലതുക കൈപ്പറ്റാതെ സിനിമ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് വെയില്‍ സിനിമയുടെ നിര്‍മ്മാതാവിന് ഷെയ്ന്‍ കത്തയച്ചിരുന്നു. എന്നാല്‍ വെയിലിനോടൊപ്പം തന്നെ ചിത്രീകരണം മുടങ്ങിയ ഖുര്‍ബാനി എന്ന ചിത്രത്തിന്റെ കാര്യത്തില്‍ ഷെയ്ന്‍ നിലപാട് അറിയിച്ചിട്ടില്ല. ഇതില്‍കൂടി വ്യക്തത വരുത്തിയ ശേഷം ഷെയ്നുമായി സഹകരിക്കാമെന്ന തീരുമാനത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന. അതുകൊണ്ട് തന്നെ ഖുര്‍ബാനി ചിത്രത്തിന്റെ കാര്യത്തില്‍ ഷെയ്ന്റെ നിലപാട് ആരാഞ്ഞശേഷം നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയേക്കും. എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കാണണമെന്നാണ് ഫെഫ്കയുള്‍പ്പടെയുള്ള മറ്റുസിനിമ സംഘടനകള്‍ അമ്മയോടും നിര്‍മ്മാതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ഷെയ്ന്‍ വിഷയത്തില്‍ അമ്മയുടെ യോഗം ഇന്ന് നടക്കും
','' );
}
?>