കൊച്ചി:വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും അമ്മ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ തന്നതെന്നും കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി തിലകന്‍. തിലകനു മാത്രമല്ല, തനിക്കും സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് മകന്‍ കൂട്ടി ചേര്‍ത്തു.
അതിനു ശേഷം ഒന്നു രണ്ടു ഷൂട്ടിങ് സെറ്റുകളില്‍ ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു. വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അതു തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണ്. ഭാവി ഇരുളടഞ്ഞതാവുമെന്ന അദ്ദേഹത്തിന്റെ ഭീഷണി ഭയന്നിട്ടാണു പിന്‍മാറിയത്. ഒരാഴ്ച മുന്‍പ് താന്‍ ചിലതു പറയാന്‍ തയ്യാറെടുത്തതാണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി പറഞ്ഞു.