ഗുഡ് ബാഡ് അഗ്ലി’ തിയേറ്ററുകളിൽ; സിനിമ കാണാനെത്തി ശാലിനിയും മകളും: വീഡിയോ വൈറൽ

','

' ); } ?>

അജിത് കുമാർ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിനൊപ്പം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കാണാൻ ശാലിനിയും മകൾ അനൗഷ്‌കയും തീയേറ്ററിൽ എത്തിയ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. രോഹിണി തിയേറ്ററിൽ എത്തിയ ഇരുവരെയും ആരവങ്ങളോടെ വരവേൽക്കുന്ന ആരാധകരുടെ ദ്ര്ശ്യങ്ങൾ വീഡിയോയിൽ കാണാം.

ഇന്ന് രാവിലെ മുതൽ ഗുഡ് ബാഡ് അഗ്ലിയെ കുറിച്ചുള്ള അനുകൂല അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. “ഒരു പക്കാ ഫാൻ ബോയ് സിനിമ”യെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇൻട്രോ സീനിൽ നിന്ന് തന്നെ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നിറഞ്ഞു നിൽക്കുന്ന സിനിമ, ടൈറ്റിൽ കാർഡിൽ അജിത്തിന്റെ പ്രകടനം കാണുക തന്നെ വേണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

മാർക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ അജിത്തിന്റെ പ്രകടനത്തിനൊപ്പം എടുത്തു പറയേണ്ടത് അർജുൻ ദാസിന്റെ പ്രകടനമാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ചിത്രത്തിൽ നായികയായെത്തിയത് തൃഷയാണ്.